പെരുമ്പാവൂർ: കൊവിഡ് പ്രതിസന്ധിയിലായ കപ്പകൃഷിക്കാർക്ക് കൈത്താങ്ങായി കീഴില്ലം സർവീസ് സഹകരണ ബാങ്ക്. ലോക്ക്ഡൗൺ കാലത്ത് കപ്പ വിറ്റഴിക്കാൻ കഴിയാത്ത സാഹചര്യത്തിൽ രായമംഗലം കൃഷിഭവനുമായി ചേർന്ന് കൃഷിക്കാരിൽ നിന്നും കിലോയ്ക്ക് 6 രൂപ നിരക്കിൽ ബാങ്ക് കപ്പ വാങ്ങി. ബാങ്കിന്റെ ഇക്കോ ഷോപ്പിലൂടെയും നീതി സൂപ്പർ സ്റ്റോറിലൂടെയും സൗജന്യമായി നൽകും. പരിപാടിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ആർ.എം രാമചന്ദ്രൻ നിർവഹിച്ചു. രായമംഗലം കൃഷി ഓഫീസർ സ്മിനി വർഗീസ്, സെക്രട്ടറി രവി.എസ് നായർ , ഇ വി ജോർജ്, പി.കെ.പി നായർ എന്നിവർ പങ്കെടുത്തു