പള്ളുരുത്തി: ക്വാറന്റീൻ ലംഘനം നടത്തിയ കുമ്പളങ്ങിയിലെ കൊവിഡ് സെന്ററിലെ നേഴ്സിംഗ് അസി.സ്റ്റാഫ് ഷെബിൻ ജോർജിനെ ആരോഗ്യ വിഭാഗം പുറത്താക്കി. യൂത്ത് കോൺഗ്രസ് കൊച്ചി മണ്ഡലം പ്രസിഡന്റാണ്. നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയെങ്കിലും കുമ്പളങ്ങിയിലെ പൊതുപരിപാടികളിൽ പങ്കെടുത്ത് കറങ്ങി നടക്കുകയായിരുന്നു.ഇതിനെ തുടർന്നാണ് നടപടി. സാമൂഹ്യ അടുക്കളയിലും മറ്റും കറങ്ങി നടന്നതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് നടപടി.