പാലക്കുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ നിർദേശാനുസരണം നടത്തുന്ന
ഗുരു കാരുണ്യനിധിയിൽ നിന്നും എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയനും ശാഖയും സംയുക്തമായി എസ്.എൻ.ഡി.പി യോഗം 698-ാം നമ്പർ പാലക്കുഴ ശാഖയിലെ വിവിധ കുടുംബയൂണിറ്റ് അംഗങ്ങൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടത്തി. ശാഖാ പ്രസിഡന്റ് കെ.പി.രവീന്ദ്രൻ ഭക്ഷ്യധാന്യക്കിറ്റ് കൺവീനർ സുലോചന വിജയന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി കെ.ജി.സോമൻ, യൂണിയൻ കമ്മിറ്റി അംഗം സി.കെ.കുമാരൻ, ശാഖ ഭാരവാഹികളായ സുരേന്ദ്രൻ, മനോജ് ഇലഞ്ഞിക്കൽ, ജയകുമാർ,ശേഖരൻ. പി.കെ, കൂടുംബ യൂണിറ്റ് ഭാരവാഹികളായ ബിജു.പി.ആർ, ദീപു, കെ.ബി.ഗോപി,രമണൻ, രാജേഷ്, സോമൻ, രാജു, ജയൻ തുമരക്കാല തുടങ്ങിയവർ നേതൃത്വം നൽകി.