കൊച്ചി: ന്യൂ ജനറേഷൻ ബാങ്ക്‌സ് ആൻഡ് ഇൻഷുറൻസ് സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റി, കളമശേരി പ്രദേശത്ത് കൊവിഡാനന്തര ക്ലീനിംംഗ് പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർത്ത് പി.പി.ഇ. കിറ്റുകൾ കൈമാറി. സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി സ.സുമേഷ് പത്മൻ, സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥിന് കിറ്റുകൾ കൈമാറിക്കൊണ്ട് വിതരണോദ്ഘാടനം നിർവഹിച്ചു. സംഘടന സംസ്ഥാന ട്രഷറർ ശ്യാം പത്മനാഭൻ, സി.ഐ.ടി.യു. ഏരിയ സെക്രട്ടറി മുജീബ് റഹ്മാൻ , സി.പി.എം. കളമശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി ടി.ടി.രതീഷ് തുടങ്ങിയവർ സംസാരിച്ചു.