la
ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രായമംഗലം എൽ.ഡി.എഫ് പ്രവർത്തകർ പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ നടത്തുന്നു

കുറുപ്പംപടി: ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ഡി.എഫ് പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ നടത്തി. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം ബിനു അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി ഇ.വി. ജോർജ്,ഏരിയ കമ്മിറ്റി അംഗം ആർ. അനീഷ്, എൻ .പ്രസാദ്, കെ.സി. സത്യൻ എന്നിവർ പങ്കെടുത്തു.