കൊച്ചി: ലോക സൈക്കിൾ ദിനാഘോഷത്തിന്റെ ഭാഗമായി തേവര എസ്.എച്ച് കോളേജിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ജോസ് ജോൺ ഉദ്ഘാടനം ചെയ്തു. സൈക്കിളുമായി ബന്ധപ്പെട്ട് പ്രകൃതിയെക്കുറിച്ച് മുൻ പ്രിൻസിപ്പൽ ഡോ. പ്രസന്ത് പാലക്കപ്പില്ലിൽ, വൈസ് പ്രിൻസിപ്പൽ ഡോ. കെ.എം. ജോൺസൺ എന്നിവർ സംസാരിച്ചു.