കുമ്പളങ്ങി: കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് കുമ്പളങ്ങി സർവീസ് സഹകരണബാങ്ക് 50000 രൂപ നൽകി. സഹകരണബാങ്കിൽ വെച്ച് നടന്ന ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡന്റ് ജോൺ അലോഷ്യസ് മാളാട്ട് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോർജ് ബെയ്‌സിൽ ചെക്ക് കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീജാ ബാബുവിന് കൈമാറി. ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.സി. ജോസഫ്, കെ.സി. കുഞ്ഞുകുട്ടി, ജോർജ്, റാഫി പി.എ. സഗീർ, സി.സി. ക്ലീറ്റസ്, ഉഷാ അജയൻ, ഷീലാ മാളാട്ട്, ബാബു വിജയാനന്ദ്, പി.കെ. ഉദയൻ, സെക്രട്ടറി മരിയാ ലിജി എന്നിവർ സംസാരിച്ചു.