ആലുവ: ദേശം - വല്ലം കടവ് റോഡ് വീതികൂട്ടി നവീകരിക്കുന്നതിന് കിഫ്ബിയിൽ നിന്ന് 81 കോടി രൂപ അനുവദിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. ദേശം, കൊണ്ടോട്ടി, ചൊവ്വര, ശ്രീമൂലനഗരം, ക്രൈംവഴി വല്ലം കടവിലേക്കുള്ള 14.14 കി.മീ നീളമുള്ള റോഡ് 12 മീറ്റർ വീതിയിലാണ് സ്ഥലമേറ്റെടുത്ത് ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നത്.
ദേശം വല്ലംകടവുറോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എം.എൽ.എ ധനകാര്യമന്ത്രിക്കും പൊതുമരാമത്തു മന്ത്രിക്കും നൽകിയ നിവേദനം പരിഗണിച്ച് ബഡ്ജറ്റിൽ ഉൾപ്പെടുത്തി കിഫ്ബിക്ക് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആവശ്യമായ തുക അനുവദിച്ചിരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.