അങ്കമാലി: കിടങ്ങൂരിൽ ദേഹാസ്വസ്ഥ്യം മൂലം മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ജനപ്രതിനിധികളും തൊഴിൽ വകുപ്പും ഇടപെട്ട് നാട്ടിലെത്തിച്ചു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാന ജില്ലക്കാരനായ അമീർ ഹുസൈൻ മണ്ഡലിന്റെ (41)മൃതദേഹമാണ് നെടുമ്പാശേരി വിമാനത്താവളം വഴി സ്വദേശത്തേക്ക് അയച്ചത്. തുറവൂർ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ എം.എസ്. ശ്രീകാന്തും ബ്ലോക്ക് പഞ്ചായത്ത് തുറവൂർ ഡിവിഷൻ അംഗം സീലിയ വിന്നിയും മുൻകൈയെടുത്താണ് മൂന്ന് ദിവസം കൊണ്ട് മൃതദേഹം പശ്ചിമ ബംഗാളിലെത്തിച്ചത്. അങ്കമാലി തുറവൂർ ഭാഗത്ത് വിവിധ ജോലികൾ ചെയ്തു വരുകയായിരുന്നു അമീർ. ബുധനാഴ്ച രാവിലെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലെത്തിച്ച് എംബാം ചെയ്തിരുന്നു.