ആലുവ: തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ പ്രവേനോത്സവം ഓൺലൈനിൽ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. സ്കൂൾ റെസിഡന്റ് മാനേജർ ഷൈജു മനക്കപ്പടി, സുനിൽ ബാലാന്ദൻ, പ്രിൻസിപ്പൽ സുമിന സുബിൻ, വൈസ് പ്രിൻസിപ്പൽ ജി. അർച്ചന, പി.ടി.എ വൈസ് പ്രസിഡന്റ് അശ്വതി അരവിന്ദ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് വീടുകളിൽ പുസ്തകങ്ങൾ എത്തിക്കുന്ന 'ബുക്ക് വണ്ടി' ആരംഭിച്ചതായി സ്വാമി ശിവസ്വരൂപാനന്ദ അറിയിച്ചു.