കോതമംഗലം : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോത്താനിക്കാട് പുളിന്താനം ലക്ഷംവീട് കോളനി ഇടശ്ശേരികുന്നേൽ വീട്ടിൽ റിയാസിനെ (26) പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ഭയപ്പെടുത്തി നഗ്നചിത്രങ്ങൾ കൈക്കലാക്കിയതിനു ശേഷം അത് മറ്റുള്ളവർക്ക് അയച്ചു കൊടുക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗർഭിണിയായ പെൺകുട്ടിക്ക് ഇയാൾ ഗുളികകൾ നൽകി ഗർഭം അലസിപ്പിക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.