കൊച്ചി: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയിൽ നിയമിതരായ അഡി. അഡ്വക്കേറ്റ് ജനറൽ കെ.കെ. രവീന്ദ്രനാഥ്, അഡി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (എ.ഡി.ജി.പി) സുരേഷ് ബാബു തോമസ്, സ്റ്റേറ്റ് അറ്റോർണി കെ.വി സോഹൻ എന്നിവർ രാജി സമർപ്പിച്ചു.
സി.പി.ഐ പ്രതിനിധിയായ അഡി. അഡ്വക്കേറ്റ് ജനറൽ രഞ്ജിത് തമ്പാൻ നേരത്തെ രാജി വച്ചിരുന്നു. രണ്ട് അഡി. അഡ്വക്കേറ്റ് ജനറൽമാർ, ഒരു എ.ഡി.ജി.പി, സ്റ്റേറ്റ് അറ്റോർണി തസ്തികകളിലേക്ക് പുതിയ നിയമനം അടുത്തയാഴ്ച ഉണ്ടായേക്കും. അഡ്വ. ജനറലായി കെ. ഗോപാലകൃഷ്ണ കുറുപ്പും ഡി.ജി.പിയായി ടി.എ. ഷാജിയും നേരത്തെ ചുമതലയേറ്റു.
ഗവ. പ്ലീഡർമാരെയും തീരുമാനിക്കാനുണ്ട്. പുതിയ ഘടകകക്ഷിയായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനെ കൂടി പരിഗണിച്ചാവും നിയമനങ്ങൾ.