covid

കൊച്ചി: ഇന്നലെ 4973 രോഗികൾ കൂടി സുഖം പ്രാപിച്ചതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആകെ സംഖ്യ 25147 ആയി കുറഞ്ഞു. പ്രതിദിനം പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ സംഖ്യ ആശങ്കാജനകമായി തുടരുമ്പോഴും രോഗമുക്തി നിരക്ക് ഉയരുന്നതാണ് ആശ്വാസത്തിന് വക നൽകുന്നത്. ഇന്നലെ 12 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 2041 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇതിന്റെ ഇരട്ടിയിലധികം പേർ രോഗമുക്തിനേടുകയും ചെയ്തു. ഇലഞ്ഞി, എറണാകുളം നോർത്ത്, എളംകുളം, കവളങ്ങാട്, പോണേക്കര, മുടക്കുഴ, കരുവേലിപ്പടി, കോട്ടപ്പടി, ചളിക്കവട്ടം, നെടുമ്പാശ്ശേരി, പിണ്ടിമന, പെരുമ്പാവൂർ, മലയാറ്റൂർ നീലീശ്വരം, വെണ്ണല, കുന്നുംപുറം, തുറവൂർ, പല്ലാരിമംഗലം, പൂണിത്തുറ, വാരപ്പെട്ടി, വാളകം, അയ്യപ്പൻകാവ്, ആരക്കുഴ, ആവോലി, കറുകുറ്റി, കീരംപാറ, കുന്നുകര, കൂത്താട്ടുകുളം, തിരുമാറാടി, പാമ്പാകുട, പാലക്കുഴ, പൈങ്ങോട്ടൂർ, വേങ്ങൂർ പ്രദേശങ്ങളിൽ 5 ൽ താഴെ കേസുകൾ മാത്രമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.

രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ

• ഫോർട്ട് കൊച്ചി 98
• ചെല്ലാനം 81
• തൃപ്പൂണിത്തുറ 80
• തൃക്കാക്കര 65
• പള്ളുരുത്തി 57
• കളമശ്ശേരി 56
• ചേരാനല്ലൂർ 50

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 15.23 ശതമാനം

മരണം : 2

പുതുതായി നിരീക്ഷണത്തിൽ ആയവർ: 2196

വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം: 66942