vaccine

കൊച്ചി: ജില്ലയിൽ പത്ത് ലക്ഷം കടന്ന് കൊവിഡ് പ്രതിരോധ വാക്‌സിനേഷൻ പുരോഗമിക്കുന്നു. ബുധനാഴ്ച വരെ 815055 ആദ്യ ഡോസും 225891 രണ്ടാം ഡോസും നൽകി. ഇതോടെ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവരുടെ ആകെ സംഖ്യ 1040946 ആയി. 18 നും 44 നും ഇടയിൽ പ്രായമുള്ളവരിൽ 44479 ആളുകൾ ആദ്യ ഡോസും 115 പേർ രണ്ടാം ഡോസും സ്വീകരിച്ചു.
45 നും 59 നും ഇടയിൽ പ്രായമുള്ളവരിൽ 255442 ആളുകൾ ആദ്യ ഡോസും 32226 ആളുകൾ രണ്ടാം ഡോസും എടുത്തു. 60 ന് മുകളിൽ പ്രായമുള്ളവരിൽ 388309 ആളുകൾ ആദ്യ ഡോസും 104580 ആളുകൾ രണ്ട് ഡോസും സ്വീകരിച്ചു.

വാക്സിനേഷൻ ക്യാമ്പ്
കൊച്ചി നഗരസഭയിലെ കമ്മട്ടിപ്പാടം, പി ആന്റ് ടി, ഉദയ കോളനികളിൽ കൊവിഡ് വാക്‌സിനേഷന് പ്രത്യേക സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.

വാസ്കിനേഷൻ അറിയിപ്പ്

  1. cowin.gov.in ൽ ഓൺലൈനായി ബുക്ക് ചെയ്ത 45 വയസിന് മുകളിലുള്ളവർക്ക് കോവിഷീൽഡ് ഫസ്റ്റ് ഡോസും, കോവാക്‌സിൻ സെക്കന്റ് ഡോസും ഇന്ന് നൽകുന്നതാണ്
  2. cowin.gov.in ൽ ഓൺലൈനായി ബുക്ക് ചെയ്ത 45 വയസിന് മുകളിലുള്ളവർക്ക് നാളെ (ശനിയാഴ്ച) കൊവാക്‌സിൻ രണ്ടാം ഡോസും, കോവിഷീൽഡ് ആദ്യ ഡോസും നൽകുന്നതാണ്. ഇതിനായുള്ള ബുക്കിങ്ങ് സൗകര്യം cowin.gov.in ൽ ഇന്ന് ഉച്ചയ്ക്ക് 12 ന് ആരംഭിക്കും
  3. 18- 44 വയസ് പ്രായപരിധിയിൽ അനുബന്ധ അസുഖം ഉള്ളവർക്കും വിദേശത്ത് പോകുന്നവർക്കും നാളെ ചില കേന്ദ്രങ്ങളിൽ വാക്സിൻ നൽകുന്നതാണ്. covid19.kerala.gov.in/vaccine എന്ന് വെബ് സൈറ്റ് നിന്നും എസ്.എം.എസ് വഴി അറിയിപ്പ് കിട്ടുന്നവർക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക.
  4. https://covid19.kerala.gov.in/vaccine/ എന്ന കേരള സർക്കാരിന്റെ ഇ ഹെൽത്ത് പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത 18 - 44 പ്രായവും അനുബന്ധ രോഗങ്ങളുമുള്ളവർക്കും കേരള സർക്കാരിന്റെ പട്ടികയിലുള്ള മുന്നണി വിഭാഗത്തിലുമുള്ളവർക്കും 7,8 തിയ്യതികളിൽ വാക്‌സിൻ നൽകുന്നതാണ്.

പ്രധാന അറിയിപ്പ്

വാക്‌സിനേഷൻ സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. ഹെൽപ് ലൈൻ നമ്പർ: 9072303861 (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ)