കൊച്ചി: എസ്.എൻ.ഡി.പി യോഗം വെണ്ണല 164-ാം നമ്പർ ശാഖയിലെ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കണയന്നൂർ യുണിയൻ കൺവീനർ എം.ഡി. അഭിലാഷ് ശാഖാംഗമായ പ്രിൻസിന് ആദ്യകിറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖായോഗം പ്രസിഡന്റ് ടി.എം. വിജയകുമാർ, സെക്രട്ടറി എ.എം. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് കെ.ആർ. ബാലകൃഷ്ണൻ, യൂണിയൻകമ്മിറ്റിഅംഗം കെ.എ. വേണു, കമ്മിറ്റിഅംഗങ്ങളായ പി.കെ. ബാബു , സുരേഷ്ബാബു, കെ.കെ. ബാബു , വീനിത സക്‌സേന, അനിൽകുമാർ (ബിജു,) ധനേഷ്, ഷാലൻ എന്നിവർ നേതൃത്വം നൽകി.