police
തൃശൂർ പൊലീസ് അക്കാഡമി വളപ്പിലെ വൃക്ഷങ്ങൾ

കൊച്ചി: മുൻഗാമികൾ പോറ്റിവളർത്തിയതും പടിയിറങ്ങുന്നവർ വച്ചുപിടിപ്പിച്ചതും പൊട്ടിമുളച്ചതും ചേർത്ത് വൃക്ഷങ്ങളുടെ കണക്കെടുത്താൽ കേരള പൊലീസ് വലിയൊരു വനമുതലാളിയാണ്.

ശാസ്ത്രീയമായി പരിപാലിച്ചാൽ ദേശീയപൈതൃക സ്മാരകമായി മാറിയ തെലുങ്കാനയിലെ അമീൻപൂർ തടാകത്തിന് സമാനമാകും കേരളത്തിന്റെ പൊലീസ് വനമെന്നാണ് സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് പറയുന്നത്.

മൊത്തം എണ്ണൂറിലേറെ ഏക്കർ വിസ്തൃതിയുള്ള പൊലീസിന്റെ വിവിധ ക്യാമ്പുകൾ ചന്ദനവും രക്തചന്ദനവും ഉൾപ്പെടെ ജൈവവൈവിദ്ധ്യമാർന്ന വൃക്ഷലതാദികൾ കൊണ്ടു സമ്പന്നം. ഒൗഷധ സസ്യങ്ങൾ മുതൽ വൻമരങ്ങൾവരെ ഇക്കുട്ടത്തിലുണ്ട്.പത്മരാജന്റെ 'ഞാൻ ഗന്ധർവൻ' തൃശൂർ അക്കാഡമി കാമ്പസിലെ വന്യസൗന്ദ്യരത്തിൽ ചിത്രീകരിച്ചതാണ്.

പാപ്പച്ചൻ പടിയിറങ്ങിയ ദിവസം നട്ടത് 36 തൈകൾ

പൊലീസ് അക്കാഡമി കമാൻഡറും കേരള ഫുട്ബാൾ ഇതിഹാസവുമായ പാപ്പച്ചൻ 36 വർഷത്തെ സർവീസ് പൂർത്തിയാക്കി മേയ് 31 ന് വിരമിച്ചപ്പോൾ 36 പ്ലാവിൻ തൈകൾ നട്ടിട്ടാണ് പടിയിറങ്ങിയത് .

പൊലീസ് കാമ്പസ്

മൊത്തം വിസ്തൃതി........................ 832.24 ഏക്കർ

തൃശൂർ ട്രെയിനിംഗ് കോളേജ്..... 348.41

തൃശൂർ കെ.എ.പി ക്യാമ്പ്............. 27.18

3. കെ.എ.പി മുട്ടികുളങ്ങര............ 21.25

4. കെ.എ.പി. നിലമ്പൂർ..................21.67

5. മണിയാർ ക്യാമ്പ്...................... 22.33

6: എം.എസ്.പി മലപ്പുറം ...............30.20

7. ദ്രുതകർമസേന,പാണ്ടിക്കാട്...87.96

8. കെ.എ.പി -5 കുട്ടിക്കാനം........ 273.24

 അമീൻപൂർ തടാകം

തെലുങ്കാന പൊലീസ് പതിറ്റാണ്ടുകളോളം സംരക്ഷിച്ച ജലാശയമാണ് പിന്നീട് രാജ്യത്തെ ആദ്യ ജൈവവൈവിദ്ധ്യ പൈതൃക ജലാശയമെന്ന ബഹുമതി നേടിയ ഹൈദരാബാദ് പ്രാന്തപ്രദേശത്തെ അമീൻപൂർ തടാകം. 93 ഏക്കറാണ് വിസ്തൃതി.

`ട്രെയിനിംഗ് അക്കാഡമി ഉൾപ്പെടെ മുഴുവൻ എ.ആർ. കാമ്പസുകളും വൃക്ഷനിബിഡമാണ്. എല്ലാവർഷവും മരങ്ങൾ നട്ടു സംരക്ഷിക്കും. തൃശൂർ അക്കാഡമിയിൽ പരിശീലനം കഴിയുന്ന ഓരോ കേഡറ്റും ഒരു മരം നടണം. മരം മുറിക്കേണ്ടിവരുമ്പോഴും കടപുഴകുമ്പോഴും ഒന്നിന് പകരം 10 പുതിയ തൈകൾ നടും.

-പി. വിജയൻ

ഐ.ജി. ട്രെയിനിംഗ്, കേരള പൊലീസ്