തൃപ്പൂണിത്തുറ: കൊവിഡ് പ്രതിരോധ പ്രവർത്തങ്ങളിലെ മുന്നണി പോരാളികൾളായ ആംബുലൻസ് ഡ്രൈവർമാരെ കനിവ് പാലിയേറ്റീവ് കെയർ തൃപ്പൂണിത്തുറ വെസ്റ്റ് യൂണിറ്റ് ആദരിച്ചു, അനുഗ്രഹ, അഭയം എന്നീ ആംബുലൻസുകളുടെയും നഗരസഭ, താലൂക് ആശുപത്രി എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്ന ആംബുലൻസ് കളുടെയും ഡ്രൈവർമാരെയാണ് ആദരിച്ചത്.നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഡ്രൈവർമാർക്ക് പൊന്നാട അണിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർ മാൻ കെ.കെ. പ്രദീപ് കുമാർ ഉപഹാരം നൽകി, കനിവ് പ്രസിഡന്റ് രാകേഷ് പൈ ഡ്രൈവർ മാർക്കുള്ള പി.പി.ഇ കിറ്റ്, മാസ്ക്, ഗ്ലൗസ് തുടങ്ങിയവ വിതരണം ചെയ്തു, കനിവ് ഭാരവാഹികളായ ജെയിംസ് മാത്യു, വൈസ് പ്രസിഡന്റ് സ്നേഹ പ്രവീൺവാസുദേവൻ,താലൂക്ക് ആശുപത്രി ജെ.എച്.ഐ സഞ്ജു, മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.