കുറുപ്പംപടി: മുടക്കുഴ ഡി.സി.സിയിലേക്ക് കൊച്ചിൻ ഫെബർ ഗ്ലാസ് ഏജൻസിയും ലയൺസ് ക്ലബും ചേർന്ന് ഫ്രിഡ്ജ് സംഭാവനയായി നൽകി. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, ഭാരവാഹികളായ സജി.ടി.പി, പോൾ പൊട്ടക്കൽ, ബാബു കാഞ്ഞിരക്കാട്,റോഷ്നി എൽദോ, ജോസ്.എ.പോൾ,കെ.ജെ. മാത്യു, ഡോളി ബാബു, രജിത ജയ്മോൻ, അനാമിക ശിവൻ, മെഡിക്കൽ ഓഫീസർ ഡോ. രാജിക കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.