കൊച്ചി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോർപ്പറേഷൻ ആവിഷ്കരിച്ച കൊച്ചി ഇക്കോ ചലഞ്ച് പദ്ധതി മേയർ അഡ്വ.എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.യു.എന്നിന്റെ ആവാസവ്യവസ്ഥ വീണ്ടടുക്കൽ ദശകം പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് നഗരപരിസ്ഥിതി ആസൂത്രണത്തിൽ പങ്കാളിത്തം നൽകുകയാണ് ലക്ഷ്യം. ഇന്ദ്രജിത്ത്, പൂർണിമ താരദമ്പതികളെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർമാരായി മേയർ ചടങ്ങിൽ പ്രഖ്യാപിച്ചു. എറണാകുളം സെന്റ് തെരേസാസ് കോളേജ് ഡയറക്ടർ ഡോ. സിസ്റ്റർ വിനീതയുടെ അദ്ധ്യക്ഷതയിൽ നടന്ന ഓൺലൈൻ യോഗത്തിൽ പൂർണിമയും ഇന്ദ്രജിത്തും വിശിഷ്ടാതിഥികളായി. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ പദ്ധതിയുടെ ലോഗോ പ്രകാശനംചെയ്തു.
ചെയർമാൻമാരായ സനിൽ മോൻ ജെ., വി.എ. ശ്രീജിത്ത്, പി.ആർ. റെനീഷ്, ഷീബാലാൽ, ടി.കെ. അഷറഫ്, സുനിത ഡിക്‌സൺ, ഹരിതകേരള മിഷൻ ജില്ല കോ ഓർഡിനേറ്റർ സുജിത്ത് കരുൺ എന്നിവർ പങ്കെടുത്തു.