kklm
കൂത്താട്ടുകുളം 224-ാം ശാഖയിലെ കൊവിഡ് ബാധിതർക്കുള്ള ധനസഹായ വിതരണോദ്ഘാടനം ശാഖാ പ്രസിഡന്റ് വി.എൻ.രാജപ്പൻ നിർവഹിക്കുന്നു

കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ നിർദേശാനുസരണം നടത്തുന്ന പദ്ധതിയായ ഗുരു കാരുണ്യനിധിയിൽ നിന്നും കൂത്താട്ടുകുളം എസ്.എൻ.ഡി.പി യൂണിയന്റെ സഹായത്തോടെ കൂത്താട്ടുകുളം 224-ാം ശാഖയിലെ കൊവിഡ് ബാധിതർക്കുള്ള ധനസഹായ വിതരണോദ്ഘാടനം ശാഖാ പ്രസിഡന്റ് വി.എൻ.രാജപ്പൻ നിർവഹിച്ചു.വൈസ് പ്രസിഡന്റ് പി.എൻ.സലിംകുമാർ, സെക്രട്ടറി തിലോത്തമ, യൂണിയൻ കൗൺസിലർ ഡി.സാജു എന്നിവർ നേതൃത്വംനൽകി.