ഏലൂർ: കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഫാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അരിയും പലവ്യഞ്ജനവുമുൾപ്പെടെ 14 ഇനങ്ങളുള്ള രണ്ടര ലക്ഷം രൂപയുടെ കിറ്റുകൾ ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിലിന് കൈമാറി. വിതരണോദ്ഘാടനം ഫാക്ട് സി.എം.ഡി. കിഷോർ രൂംഗ്ത നിർവ്വഹിച്ചു. ജനറൽ മാനേജർ ഏ.ആർ.മോഹൻകുമാർ, ഡി. ജി .എം ദിലീപ് മോഹൻ, വൈസ് ചെയർപേഴ്സൺ ലീലാ ബാബു, കൗൺസിലർമാരായ പി.ബി.രാജേഷ്, കൃഷ്ണപ്രസാദ്, നസീറ റസാക്ക്, സംഘം പ്രസിഡന്റ് എം.എ.ജോയ്, ബോർഡ് മെമ്പർ എം.കെ.സുഭാഷണൻ , സെക്രട്ടറി പ്രസാദ്, ട്രേഡ് യൂണിയൻ നേതാക്കളായ എം.ജി.ശിവശങ്കരൻ ,എം ജി രവി, പി.എം.സഹീർ, വി.എ.നാസർ, പി.എസ്.സെൻ , അലി, എന്നിവർ പങ്കെടുത്തു.