അങ്കമാലി: ഫിസാറ്റ് ബിസിനസ് സ്‌കൂളിന്റേയും എൻ.എസ്.എസിന്റേയും നേതൃത്വത്തിൽ 240 വിദ്യാർത്ഥികളും അവരുടെ അദ്ധ്യാപകരും വൃക്ഷ തൈകൾ നട്ട് ലോക പരിസ്ഥിതി ദിനാചരിക്കും. പാടിയുടെ ഭാഗമായി കൊവിഡ് മഹാമാരിയിൽ മുന്നണി പോരാളികളായ പൊലീസുകാർക്ക് വിദ്യാർത്ഥികളും അദ്ധ്യാപകരും പ്ലാനറ്റ് ഏർത് എന്ന സന്നദ്ധ സംഘടനയും ചേർന്ന് അങ്കമാലി പൊലീസ് സ്റ്റേഷനു പരിസരവും വൃത്തിയാക്കി ഇവിടെ ചെടികൾ നടും. തുടർന്ന് ചെല്ലാനത്തെ പ്രദേശത്തെ സമൂഹ അടുക്കളയിലേക്ക് ഭക്ഷണ കിറ്റുകൾ എത്തിക്കും. പ്രകൃതിസംരക്ഷണത്തെ കുറിച്ചുള്ള നടക്കുന്ന വെബിനാറിന്
അൾട്രാ ടെക് ജനറൽ മനേജർഎ. ആനന്ദിത നേതൃത്വം നൽകും. കൂടാതെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാത്ഥികൾക്കും പൊതു സമൂഹത്തിലുള്ളവർക്കും പ്രകൃതി ഭംഗി വിഷയമാക്കികൊണ്ടു ഫേട്ടോഗ്രാഫി മത്സരവും ,വിദ്യാർത്ഥികൾക്കായി കരകൗശല വസ്തുനിർമ്മാണം,പ്രകൃതി സംരക്ഷണ ആശയത്തിലുള്ള വീഡിയോ നിർമാണം ഒരുക്കിയിട്ടുണ്ട്. വിജയികൾ ആകുന്നവർക്ക് പാരിതോഷികം നൽകും.