bank

കൊച്ചി:കുമ്പളങ്ങി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുമ്പളങ്ങി പഞ്ചായത്തിന് കീഴിലുള്ള സന്നദ്ധ സേനയ്ക്ക് ആവശ്യമായ പി.പി.ഇ കിറ്റും സാനിറ്റൈസറുകളും കയ്യുറകളും അടങ്ങുന്ന പ്രതിരോധ കിറ്റ് നൽകി. ബാങ്ക് പ്രസിഡന്റ് ജോർജ് ബെയ്സിൻ ചേന്ദംപള്ളി കിറ്റുകൾ സേനാംഗങ്ങൾക്ക് കൈമാറി. വൈസ് പ്രസിഡന്റ് ജോൺ അലോഷ്യസ് മാളാട്ട് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.സി.ജോസഫ് ജോർജ്, കെ.സി.റാഫി, സി.സി.ക്ലീറ്റസ്, പി.എസ്.ഗീ‌, ഉഷ അജയൻ, ഷീല മാളാട്ട്, ബാബു വിജയാനന്ദ്, എന്നിവർ സംസാരിച്ചു.