
നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖലാ കമ്മിറ്റി യൂണിറ്റുകളുടെ സഹകരണത്തോടെ കൊവിഡ് ബാധിതരായ വ്യാപാരികൾക്കായി നടപ്പിലാക്കുന്ന 'ഒപ്പമുണ്ട്' പദ്ധതിയാരംഭിച്ചു. മേഖലാ പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ. ബി. സജി അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. പോൾസൺ, ഷാജു സെബാസ്റ്റ്യൻ, ടി.എസ്. ബാലചന്ദ്രൻ, കെ.ജെ. ഫ്രാൻസിസ്, പി.ജെ. ജോയ്, വി.എ. ഖാലിദ്, കെ.കെ. ബോബി, സുബൈദ നാസർ, ആനി റപ്പായി എന്നിവർ പ്രസംഗിച്ചു.
മേഖലയിലെ 16 യൂണിറ്റുകളിലും കൊവിഡ് ബാധിച്ച വ്യാപാരി കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റും വ്യാപാരസ്ഥാപനങ്ങളിൽ അണുനശീകരണവുമാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്നത്. ഇതോടൊപ്പം വിവിധ യൂണിറ്റുകൾ അംഗങ്ങൾക്ക് പലിശ രഹിത വായ്പ പദ്ധതിയും നടപ്പാക്കുന്നുണ്ട്.