കൊച്ചി: വ്യാപാരി വ്യവസായി സമിതി ഗാന്ധിനഗർ യൂണീറ്റിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി വിവിധ തൊഴിലാളികൾക്ക് അരി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കൊച്ചി കോർപ്പറേഷൻ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ആർ.റെനീഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റെ വി.കെ.അബ്ദുൾ കരീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം.പി.എസ് രാജു, വൈറ്റില ഏരിയാ ട്രഷറർ സുരേഷ് പി.നായർ, ഏരിയാ കമ്മിറ്റി അംഗങ്ങായ എം.മഹേഷ്, ടി.വി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.