കൊച്ചി: ലക്ഷദ്വീപ് വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ് നിരർത്ഥകമാണന്ന് ആർ. എസ്. പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എൻ. കെ. പ്രേമചന്ദ്രൻ എം.പി. പറഞ്ഞു. ആർ. എസ്. പി എറണാകുളം ജില്ലാ കമ്മിറ്റി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിരവധി വിജ്ഞാപനങ്ങൾ നിലനിൽക്കുമ്പോൾ ജനവിരുദ്ധ നയങ്ങൾ ദ്വീപിൽ നടപ്പാക്കില്ലന്ന മന്ത്രിയുടെ ഉറപ്പ് ജനകീയ പ്രതിേഷേധം തണുപ്പിക്കാനുള്ള തന്ത്രമാണ്. ഇന്ത്യൻ പാർലെമെന്റ് അംഗങ്ങൾക്ക് പോലും ദ്വീപിൽ പ്രവേശന വിലക്കാണ്. ലക്ഷദീപ് വിഷയംപാർലിമെന്റിൽ സജീവമാക്കും. എം.പി പറഞ്ഞു. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ പി. ജി. പ്രസന്നകുമാർ ,കെ. റജി കുമാർ , ജെ. കൃഷ്ണകുമാർ , സുനിത ഡിക്സൺ , പി.ടി. സുരേഷ് ബാബു , എ. എസ്. ദേവ പ്രസാദ് , കെ. ബി. ജബ്ബാർ , ജീവൻ ജേക്കബ്ബ് , കെ. എം. ഹംസക്കോയ എന്നിവർ പ്രസംഗിച്ചു.