m
മുടക്കുഴ പഞ്ചായത്തിലെ ത്രിദിന ശുചീകരണ പരിപാടികൾ പ്രസിഡന്റ് പി.പി.അവറാച്ചൻ പഞ്ചായത്ത് ഒാഫീസ് ശുചീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: ത്രിദിന ശുചീകരണ പരിപാടിയുടെ ഭാഗമായി മുടക്കുഴ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് ഒാഫീസ് ശുചീകരിച്ച് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൽസ വേലായുധൻ, ജോസ് എ പോൾ, അനാമിക ശിവൻ, പി.എസ്.സുനിത്ത്, സെക്രട്ടറി അതിഥി ദേവി എന്നിവർ പങ്കെടുത്തു.