അങ്കമാലി:യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലെ 30 വാർഡിലെയും ആശാവർക്കർമാരെ ആദരിച്ചു. നഗരസഭ ചെയർമാൻ റെജി മാത്യു ആശ വർക്കർമാരെ പൊന്നാട അണിയിച് ആദരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ താലൂക്ക് ആശുപത്രി സുപ്രണ്ട് നസീമ നജീബ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. എസ്. ഷാജി, കെ.പി.സി.സി നിർവാഹക സമിതി അംഗം ഷിയോ പോൾ, ഡി.സി.സി സെക്രട്ടറി മാത്യു തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റു മാവേലി, യൂത്ത് കോൺഗ്രസ് ബ്ലോക് പ്രസിഡന്റ് നിതിൻ മംഗലി, വൈസ് ചെയർ പേഴ്സൺ റീത്ത പോൾ,ആശാവർക്കർ പ്രതിനിധി ബിനി കൃഷ്‌ണൻകുട്ടി ,അഡ്വ.ഷെല്ലി പോൾ, തോംസൺ ആന്റണി എന്നിവർ സംസാരിച്ചു.