കോതമംഗലം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോതമംഗലം എസ്.എൻ.ഡി.പി യൂണിയന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ സൗജന്യ ഫല വൃക്ഷത്തൈകൾ ഇന്ന് വിതരണം ചെയ്യും. വിതരണം തങ്കളം ദേവഗിരി ശ്രീനാരായണ ഗുരുദേവക്ഷേത്രാങ്കണത്തിൽ നടക്കും.രാവിലെ 10.30ന് യൂണിയൻ പ്രസിഡന്റ് അജി നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഫല വൃക്ഷത്തൈകൾ ആവശ്യമുള്ളവർ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സെക്രട്ടറി പി.എ.സോമൻ അറിയിച്ചു.