pic
മഴക്കാലപൂർവ ശുചീകരണ ഭാഗമായി 15-ാം വാർഡിൽ ശുചീകരണം നടത്തുന്നു

കോതമംഗലം: മഴക്കാലപൂർവ ശുചീകരണ ഭാഗമായി 15-ാം വാർഡിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് സെക്രട്ടറി പ്രകാശ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി കെ.എ അദ്ധ്യക്ഷത വഹിച്ചു.മുൻ മെമ്പർ പി.കെ.തങ്കമ്മ, സി.ഡി.എസ് പ്രസിഡന്റ് മോളി എൽദോസ് ,ബീന ബേബി, ജോമോൻ ജോസഫ്, ജെയിംസ് എം.ബി, ആശാ വർക്കർ ഷീജാമണി, അങ്കണവാടി ടീച്ചർ ഓമന വാവച്ചൻ, സി.ഡി.എസ് സെക്രട്ടറി ലിസി പൗലോസ്, ആനക്കയം ആർമി അംഗങ്ങളായ ഷൈജൻ ആന്റണി, ബിജു ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.