photo

വൈപ്പിൻ:എസ്.എൻ.ഡി.പി. യോഗം ലീഗൽ അഡ്വസൈർ അഡ്വ. എ. എൻ. രാജൻ ബാബു സ്‌കൂൾവിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നതിനായിട്ടുള്ള നോട്ട് പുസ്തകങ്ങൾ എസ്. എൻ. ഡി. പി. യോഗം വൈപ്പിൻ യൂണിയന് കൈമാറി. ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ടി. ജി. വിജയൻ, സെക്രട്ടറി ടി. ബി. ജോഷി, യോഗം ബോർഡ് മെമ്പർ കെ. പി. ഗോപാലകൃഷ്ണൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. യൂണിയൻ കൗൺസിലർമാരായ സി. കെ. ഗോപാലകൃഷ്ണൻ, കണ്ണദാസ് തടിക്കൽ, ജെ. എസ്. എസ്. ജില്ലാ സെക്രട്ടറി അഡ്വ. കെ. വി. ഭാസി, ബിജു വൈറ്റില, കെ. കെ. രത്നൻ, വി. കെ. സുനിൽ കുമാർഎന്നിവർ സംബന്ധിച്ചു.