കോലഞ്ചേരി: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് യൂണിറ്റ് സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യ ഉല്പന്നങ്ങൾ നൽകി. സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്, എസ്.പി. സി എന്നിവയുടെ നേതൃത്വത്തിൽ ശേഖരിച്ച ഉല്പന്നങ്ങൾ എറണാകുളം റൂറൽ എ.ഡി.എൻ.ഒ പി.എസ്. ഷാബു ഏറ്റു വാങ്ങി. സി.പി.ഒ ഡൈജി പി.ചാക്കോ, എ.സി.പി.ഒ ജീമോൾ കെ.ജോർജ്, കേഡറ്റ് ലക്ഷ്മി ബാലാജി എന്നിവർ സംസാരിച്ചു.