മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കോളനിപ്പടിയുടെ നേതൃത്വത്തിൽ ഇഷ്ടമരം ചലഞ്ചിന്റെയും ആഭിമുഖ്യത്തിൽ പുതിയ അദ്ധ്യായന വർഷത്തോടനുബന്ധിച്ച് പ്രവേശനോത്സവം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്യുകയും ഇഷ്ടമരം ചലഞ്ചിന്റെ ഭാഗമായി കുട്ടികൾ വൃക്ഷതൈകൾ നട്ടു. മാറാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ ബാബു തട്ടാറുകുന്നേൽ ഉദ്ഘാടനം ചെയ്തു. പ്രവീൺ കുമാർ കരിക്കാമറ്റത്തിൽ, ബിനിൽ തങ്കപ്പൻ കൈതകുളത്തിൽ, സുർജിത്ത് ചെറിയാൻ തട്ടളായിൽ എന്നിവർ പങ്കെടുത്തു.