കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിൽ കണ്ടൽവനങ്ങളുടെ സാദ്ധ്യതകൾ ചർച്ച ചെയ്യുന്ന വെബിനാർ ഇന്ന് 3ന് നടക്കും.

ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സി.എം.എഫ്.ആർ.ഐ) വെബിനാർ സംഘടിപ്പിക്കുന്നത്. കാലാവസ്ഥയിലെ മാറ്റം തീരദേശ മേഖലകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, ജൈവവൈവിദ്ധ്യങ്ങളുടെ ശോഷണം, തീരദേശ ആവാസവ്യസ്ഥയുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലുള്ള ചർച്ചയിൽ മഹാരാഷ്ട്ര വനവികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. എൻ. വാസുദേവൻ മുഖ്യാതിഥിയാകും. കിഴക്കൻ മേഖല ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ പി.പി. പ്രമോദ്, ചെന്നൈയിലെ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ കോസ്റ്റൽ സിസ്റ്റം റിസർച്ച് പ്രോഗ്രാം ഡയറക്ടർ ഡോ. ആർ. രാമസുബ്രമണ്യൻ, സി.എം.എഫ്.ആർ.ഐ. ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ, ഡോ. പി. കലാധരൻ, സാർക് സീനിയർ പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് ഡോ. ഗ്രിൻസൻ ജോർജ്, ഡോ. പി. വിനോദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.