photo

വൈപ്പിൻ: വൈപ്പിനിൽ എല്ലാവർക്കും കൊവിഡ് പരിശോധന സൗജന്യം. എം.എൽ.എയാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക മൊബൈൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ആർ.ടി.പി.സി.ആർ.ടെസ്റ്റ് നടത്തുന്നത്. ഓരോ പഞ്ചായത്തിലും ടെസ്റ്റ് വണ്ടിയെത്തും. ദിവസവും ശരാശരി നൂറുപേരുടെ പരിശോധന നടത്തി പിറ്റേന്ന് റിസൾട്ട് നൽകും വിധത്തിലാണ് ക്രമീകരണം.അഞ്ചംഗ ആരോഗ്യ പ്രവർത്തകർ ഓരോ പ്രദേശത്തുമെത്തി സാഹചര്യത്തിനനുസരിച്ച് ഒരു പൊതുകേന്ദ്രത്തിൽ സജ്ജീകരണങ്ങൾ ഒരുക്കിയാണ് ടെസ്റ്റ് നടത്തുന്നത്. അതാതിടത്തെ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ നിർദ്ദേശിക്കുന്നതിനനുസരിച്ച് ആളുകൾക്ക് പരിശോധനയ്ക്ക് വിധേയരാകാം. മുളവുകാട്, എടവനക്കാട് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പരിശോധന. എടവനക്കാട് ഗവൺമെന്റ് യു.പി സ്‌കൂളിൽ ഇന്നലെ ആരംഭിച്ച പരിശോധന ഇന്നും തുടരും.മുഴുവൻ ആളുകളും നിലവിലുള്ള സൗജന്യ പരിശോധന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് എം.എൽ.എ.അഭ്യർത്ഥിച്ചു.

തിരക്കൊഴിവാക്കി സാമൂഹിക അകലം പാലിച്ച് എല്ലാ ആളുകൾക്കും കൊവിഡ് പരിശോധനക്ക് അവസരമൊരുക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൊബൈൽ പരിശോധന യൂണിറ്റ് കൂടുതൽ വിപുലമാക്കുന്നതിന് മാർഗങ്ങൾ ആരാഞ്ഞുവരികയാണ്. ഉടൻ തന്നെ അത് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെ.എൻ.ഉണ്ണിക്കൃഷ്ണൻ

വൈപ്പിൻ എം.എൽ.എ