മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് സപ്ലെ ഓഫീസിന്റെ പരിധിയിൽ അനർഹമായി കൈവശം വെച്ചിരിക്കുന്ന എ.എ.വൈ, മുൻഗണനാ വിഭാഗത്തിലെ റേഷൻ കാർഡുകൾ തിരികെ ഏൽപ്പിക്കണം. സംസ്ഥാന-കേന്ദ്രസർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖല, ആദായ നികുതി നൽകുന്നവർ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പ്രവാസികളടക്കം റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുളള എല്ലാ അംഗങ്ങൾക്കും കൂടി പ്രതിമാസ വരുമാനം 25,000/- രൂപയോ അതിൽ അധികമോ വരുമാനം ഉണ്ടെങ്കിൽ ഒരു ഏക്കറിലധികം ഭൂമി സ്വന്തമായി ഉളളവർ എന്നിവർ അനർഹമായി കൈവശം വച്ചിട്ടുളള റേഷൻ കാർഡുകൾ ജൂൺ 30-നകം മൂവാറ്റുപുഴ താലൂക്ക് സപ്ലെ ആഫീസർ മുമ്പാകെ ഹാജരാക്കി പൊതുവിഭാഗത്തിലേയ്ക്ക് മാറ്റണം. ഇത്തരം കാർഡുകൾ അനർഹമായി ആരെങ്കിലും കൈവശം വെച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും അറിയിപ്പ് നൽകാം. ആധാർനമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്തവർ (അംഗങ്ങൾ ഉൾപ്പെടെ) എത്രയും വേഗം ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കണം എന്നും താലൂക്ക് സപ്ലെ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് മൂവാറ്റുപുഴ താലൂക്ക് സപ്ലെ ഓഫീസ് 0485 2814956, മൂവാറ്റുപുഴ ഫർക്ക റേഷനിംഗ് ഇൻസ്‌പെക്ടർ 9188527695.