കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിൽ 'ഭൂമിക്കൊരു തണൽ അതിജീവനത്തിന് ഒരു കൈത്താങ്ങ്' എന്ന വൃക്ഷത്തൈകൾ നടുന്ന കാമ്പയിൻ നടത്തും. മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും സംഘടനകൾ, ലൈബ്രറികൾ, ക്ളബുകൾ, പരിസ്ഥിതി സൗഹൃദ സംഘടനകൾ എന്നിവയെ ഏകോപിപ്പിച്ചാണ് പരിപാടി നടത്തുന്നത്. ഇന്ന് രാവിലെ 10.30ന് വടവുകോട് വില്ലേജ് ഓഫീസ് പരിസരത്ത് അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ പദ്ധതി ഉദ്ഘാടനംചെയ്യും.