കോലഞ്ചേരി: ഇന്ധനവില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് ഐക്കരനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലഞ്ചേരി പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധസമരം നടത്തി. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ സി.പി. ജോയി ഉദ്ഘാടനം ചെയ്തു. ഐക്കരനാട് മണ്ഡലം പ്രസിഡന്റ് അനോജ് കാവനാക്കുഴി അദ്ധ്യക്ഷനായി. ബിനീഷ് പുല്യാട്ടേൽ, അജോ മനിച്ചേരി, സിജു കടയ്ക്കനാട്, എൽദോ ചെറിയാൻ, അഭിരാം രമേശ് തുടങ്ങിയവർ പങ്കെടുത്തു.