മൂവാറ്റുപുഴ: മൂവാറ്റുപുഴ കച്ചേരിത്താഴത് മാടപ്പറമ്പിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ സ്ഥാപിച്ച മൂന്ന് എ.ടി.എം മെഷീനുകൾ ആഴ്ചകളായി പ്രവർത്തനരഹിതമാണ്. പണം സ്വീകരിക്കുന്നതിനും ഡെപ്പോസിറ്റ് ചെയ്യുന്നതിനും ഉള്ള സൗകര്യങ്ങളാണ് ഈ മെഷീനുകൾ വഴി ഏർപ്പെടുത്തിയിരുന്നത്. മെഷീൻ തകരാറായതോടെ പണമിടപാടുകൾ നടത്തുന്ന പൊതുജനങ്ങൾ ബുദ്ധിമുട്ടിലാണ്.മെഷീന്റെ തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മുൻസിപ്പൽ സമിതി പ്രസിഡന്റ് രമേശ് പുളിക്കൻ എസ്.ബി.ഐ കച്ചേരിത്താഴ ബ്രാഞ്ച് മാനേജർക്ക് പരാതി നൽകി.