കോലഞ്ചേരി: കെ.പി.എസ്.ടി.എ കോലഞ്ചേരി ഉപജില്ല നടപ്പിലാക്കുന്ന ഗുരുസ്പർശം 2 കൊവിഡ് പ്രതിരോധത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഉപജില്ലാതല ഉദ്ഘാടനം വി പി.സജീന്ദ്രൻ നിർവഹിച്ചു. ഉപജില്ലാ പരിധിയിൽ വരുന്ന ഏഴു പഞ്ചായത്തുകളിലെയും മുഴുവൻ സർക്കാർ ആശുപത്രികളിലേയ്ക്കും ഫോഗിംഗ് മെഷീൻ, സാനിറ്റേഷൻ സ്പെയർ, പി.പി.ഇ കിറ്റ്, സർജിക്കൽ മാസ്‌ക്, എൻ 95 മാസ്‌ക് , സാനിറ്റൈസർ, ഗ്ലൗസ്, ലോഷനുകൾ എന്നിവ അടങ്ങുന്ന 25000 രൂപ വരുന്ന മെഡിക്കൽ ഉപകരണങ്ങൾ കൈമാറി.പൂതൃക്ക പ്രാഥമികരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.വർഗീസ്, വൈസ് പ്രസിഡന്റ് സിനി ജോയി, രാജമ്മ രാജൻ, ഡോ. ആദർശ് എന്നിവർ പങ്കെടുത്തു.