മൂവാറ്റുപുഴ: കൊവിഡ് കെയർ അറ്റ് ഹോം പദ്ധതിയിലൂടെ ഓക്‌സിജൻ ക്ഷാമം മൂലം നേരിടുന്നവർക്ക് സഹായമൊരുക്കി മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ പതിനാലാം വാർഡ് കൗൺസിലർ ജോയ്‌സ് മേരി ആന്റണി. ഡോക്ടർ ഹസന്റെയും നേഴ്‌സ് അനുവിന്റെയും നേതൃത്വത്തിൽ മൂന്ന് ഡോക്ടേഴ്‌സ് അടക്കം പതിനഞ്ചോളം വരുന്ന സന്നദ്ധപ്രവർത്തകരുടെ സൗജന്യ സേവനം വാർഡിൽ നടപ്പാക്കി. പദ്ധതിയുടെ ഉദ്ഘാടനം മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസും ഓക്‌സിജൻ കോൺസെൻട്രേറ്റർ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും നിർവഹിച്ചു.ചെറിയാൻ മാതേക്കൽ, വിൽസൺ മാത്യു, സജി ചാത്തൻകണ്ടം, സബൂറ എന്നിവർ പങ്കെടുത്തു.