ആലുവ: വെളിയത്തുനാട് ചന്ദ്രശേഖര ഫൗണ്ടേഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തടിക്കകടവ് എട്ടുപറയിൽ ദേവരാജന്റെ ഭവനനിർമ്മാണം പൂർത്തികരിച്ചു. ട്രസ്റ്റ് ചെയർമാൻ എം.കെ. സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് ഖണ്ഡ് സംഘചാലക് ഗോപാലകൃഷ്ണൻ കുഞ്ഞി ദീപം തെളിയിച്ചു. ആർ.എസ്.എസ് ജില്ല പ്രചാർ പ്രമുഖ് അഡ്വ. ശ്രീനാഥ് താക്കോൽ സമർപ്പിച്ചു. വാർഡ് മെമ്പർ കെ.എസ്. മോഹൻകുമാർ വൃക്ഷതൈ സമർപ്പിച്ചു. സഹകാർ ഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ആർ. ജയരാജ്, വി.എം. ഗോപി, വിശ്വ സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.