വൈപ്പിൻ : നായരമ്പലം സർവീസ് സഹകരണ ബാങ്കിന്റെ 'നിങ്ങൾ ഒറ്റക്കല്ല ഞങ്ങളുണ്ട്' എന്ന പദ്ധതിപ്രകാരം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നായരമ്പലം പഞ്ചായത്തിലെ കടപ്പുറം കുടുംബരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ വാട്ടർ ഡിസ്‌പെൻസർ, പെഡസ്റ്റൽ ഫാനുകൾ, മാസ്‌ക്കുകൾ, പൾസ് ഓക്‌സിമീറ്റർ എന്നിവ ബാങ്ക് പ്രസിഡന്റ് പി.കെ.രാജീവ്, ഡോ. അനൂപിന് കൈമാറി. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് ഭരണ സമിതി അംഗങ്ങളായ സുഭാഷ് കുമാർ, വേണുഗോപാൽ, കല ബാബുരാജ്, ഷൈലാ ബാബു എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ ആശ വർക്കർമാർക്കും മാസ്‌കുകൾ ,പൾസ് ഓക്‌സിമീറ്റർ, സാനിറ്റൈസർ എന്നിവയും വിതരണം ചെയ്തു.