മൂവാറ്റുപുഴ:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പായിപ്ര പഞ്ചായത്തിലെ വാർഡുകളിലെ വിവിധഭാഗങ്ങളിൽ നടുന്നതിനായി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി പഞ്ചായത്ത് അംഗം എം.എസ് അലിക്ക് വൃക്ഷത്തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.ഇ.നാസർ, എം.സി. വിനയൻ , പഞ്ചായത്ത് അംഗങ്ങളായ പി.എം.അസീസ്, ഷാഫി മുതിരക്കാലയിൽ , ഇ.എം.ഷാജി, വിജി പ്രഭാകർ, സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.