കൊച്ചി: പ്രതിഭാശാലികളായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷനും പ്രൊജക്ട് ഡെഫിയും ചേർന്ന് രണ്ട് മാസത്തെ ഓൺലൈൻ ക്ളാസ് നടത്തും. ഡെഫി അക്കാദമി ഫോർ സൊല്യൂഷൻ ഹാക്കിംഗ് അഥവാ ഡാഷ് എന്നതാണ് പരിപാടി. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധർ ക്ളാസെടുക്കും. പഠിതാക്കളുടെ ആവശ്യങ്ങൾ, അവരുടെ നൂതനാശയങ്ങൾ സഫലീകരിക്കാനുള്ള പ്രത്യേക പരിശീലനം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ഡാഷ് പരിപാടി ആസൂത്രണം ചെയ്യുന്നത്. താത്പര്യമുള്ള വിദ്യാർത്ഥികൾ bit.ly/dash_appl എന്ന വെബ്‌സൈറ്റ് വഴി 21 ന് മുമ്പായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://projectdefy.org/dash/