തൃക്കാക്കര: കൊവിഡ് മൂലം ബുദ്ധിമുട്ടുന്ന അംഗങ്ങൾക്ക് പലിശരഹിത വായ്പയുമായി അയ്യനാട് സഹകരണ ബാങ്ക്.അൻപതിനായിരം രൂപ വരെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നതിന് ബാങ്ക് പ്രസിഡന്റ് അഡ്വ.ജയചന്ദ്രൻ പറഞ്ഞു.പഠന സഹായത്തിന് നാലുശതമാനം പലിശക നിരക്കിൽ ലാപ്ടോപ്പ് വാങ്ങാൻ 20,000 രൂപയും,മൊബൈൽ,ടാബ് എന്നിവ വാങ്ങാൻ 10,000 രൂപവരെ ധനസഹായം ലഭിക്കും.കൺസ്യുമർ ഫെഡുമായി സഹകരിച്ച് പഠനോപകരണങ്ങൾ മിതമായ നിരക്കിൽ ബാങ്ക് ബ്രാഞ്ചുകളിൽ നിന്നും ലഭ്യമാണ്.
ബാങ്കിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി നിനത്തോടനുബന്ധിച്ച് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.വിതരണോദ്ഘാടനം അഡ്വ.ജയചന്ദ്രൻ നിർവഹിച്ചു.വൈസ്.പ്രസിഡന്റ അബ്ദുൽ റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു.ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.കെ സന്തോഷ് ബാബു,സുഗതൻ,ബാങ്ക് സെക്രട്ടറി രാജമ്മ എന്നിവർ പങ്കെടുത്തു.