പെരുമ്പാവൂർ: ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ഡി.എഫ് ആഭിമുഖ്യത്തിൽ കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്തി.പെരുമ്പാവൂർ പോസ്റ്റ് ഒാഫീസിന് മുന്നിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.എൻ.സി.മോഹനൻ ഉദ്ഘാടനം ചെയ്തു.എൽ.ഡി.എഫ് മണ്ഡലം കൺവീനർ കെ.കെ. അഷ്‌റഫ് അദ്ധ്യക്ഷനായി. ഓടക്കാലി പോസ്റ്റ് ഒാഫീസിനു മുമ്പിൽ സി.പി.എം ജില്ലാ കമ്മറ്റി അംഗം പി.കെ.സോമൻ ഉദ്ഘാടനം ചെയ്തു.എൻ.പി.അലിയാർ അദ്ധ്യക്ഷനായി.