saina-babu

നെടുമ്പാശേരി: പരിസ്ഥിതി സംരക്ഷണം ഉപാസനയാക്കുകയാണ് കുന്നുകര പഞ്ചായത്തിലെ വയൽക്കര നേച്ചർ ഫോഴ്‌സ് പ്രവർത്തകർ.

പരിസ്ഥിതി ദിനത്തിൽ കാലങ്ങളായി വേറിട്ട പ്രവർത്തനങ്ങളാണ് നേച്ചർ ഫോഴ്‌സ് കാഴ്ച വെക്കുന്നത്. പേര, നീർമരുത്, ഇലഞ്ഞി, നെല്ലി, തേക്ക്, പ്ലാവ്, ഞാവൽ, മുള തുടങ്ങി നാരകം, മാതളം വരെയുള്ള 3000ത്തോളം വൃക്ഷ തൈകളാണ് ഇത്തവണയും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യും. ഇന്ന് പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ നേച്ചർ ഫോഴ്‌സിന്റ് നേതൃത്വത്തിൽ വൃക്ഷതൈകൾ നട്ടു പിടിപ്പിക്കും. തൈകളുടെ വിതരണോദ്ഘാടനം കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ രമ്യ സുനിൽ, സുധ വിജയൻ എന്നിവർ സന്ദേശം നൽകി. നേച്ചർ ഫോഴ്‌സ് കോഓർഡിനേറ്റർമാരായ ഷാജഹാൻ വയൽകര, മുഹമ്മദ് നസീർഷാ, ഷാബു വയൽകര, മുജീബ് വയൽകര തുടങ്ങിയവർ നേതൃത്വം നൽകി.