പെരുമ്പാവൂർ: ഓടക്കാലിയിൽ വൃദ്ധസദനത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ലോക്ക് ഡൗൺ മൂലം കഷ്ടപ്പാടിലായ ജനങ്ങൾക്ക് ആശ്വാസകരമായ പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്ന് ബെന്നി ബെഹനാൻ എം.പി അഭ്യർത്ഥിച്ചു. വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദേഹം. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എം.സലിം, കോൺഗ്രസ് അശമന്നൂർ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പി.തോമസ് പുല്ലൻ, ഗ്രാമപഞ്ചാത്ത് മെമ്പർ അഡ്വ.ചിത്ര ചന്ദ്രൻ,മുടക്കുഴ മണ്ഡലം പ്രസിഡന്റ് അഡ്വ.ജോബി മാത്യു, സി വി മുഹമ്മദ് എന്നിവർ പങ്കെടുത്തു.