പെരുമ്പാവൂർ: തെരുവുനാടക കലാകാരി കണ്ടന്തറ തുരുത്തുമാലി വീട്ടിൽ മോളമ്മ (40) കൊവിഡ് ബാധിച്ച് മരിച്ചു. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ബോധവത്കരണ തെരുവുനാടകങ്ങളിലെ പ്രധാന അഭിനേത്രിയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വെങ്ങോല പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. ഒരു മാസമായി എറണാകുളം പി.വി.എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: കുമാരൻ.